March 23, 2026

കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ

  • June 22, 2025
  • 1 min read
കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ

കോഴിക്കോട്-പാലക്കാട് റൂട്ടിൽ ട്രെയിൻ അനുവദിച്ചു.ശനിയാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസവും സർവീസ് ഉണ്ടാകും

പാലക്കാട്: കോഴിക്കോട് – പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ശനിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സർവ്വീസ് ഉണ്ടാകും. രാവിലെ 10.10 ന് കോഴിക്കോട് നിന്നും അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യലായി ഓടിത്തുടങ്ങുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.05 ന് പാലക്കാട്ടെത്തും. തിരികെ 1.50 ന് പുറപ്പെട്ട് കണ്ണൂരില്‍ 7.40 ന് തിരിച്ചെത്തും.ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിന്‍ ആണ് പാലക്കാട്ടേയ്ക്ക് നീട്ടിയത്. പുതിയ ട്രെയിന്‍ ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാവും സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.കോഴിക്കോടിനും പാലക്കാടിനും ഇടയില്‍ ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. നാല് നമ്പറുകളിലാണ് വണ്ടി സര്‍വ്വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *