May 15, 2026

തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ

  • June 21, 2025
  • 0 min read
തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ

തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 25 വിദ്യാർഥികൾ ഛർദ്ദി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച 15 പേരും , വ്യാഴാഴ്ച 10 പേരുമാണ് കലശലായ ഛർദ്ദിയെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നും എത്തിയ സംഘം കോളേജിലെയും ഹോസ്റ്റലിലെയും ജലത്തിന്‍റെ സാമ്പിളും ഹോസ്റ്റലിൽനിന്നുള്ള ആഹാര സാമ്പിളുകളും ശേഖരിച്ചു. അതേസമയം കുട്ടികളിൽ പലരും ഹോസ്റ്റലിന് പുറത്തുനിന്നുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാറുള്ളതായും അത് മുഖേനയാണോ ചർദ്ദി അനുഭവപ്പെട്ടതെന്ന് സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *