May 15, 2026

കണ്ണൂരിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം :ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തു :പരാതിയുമായി കുടുംബം

  • June 21, 2025
  • 0 min read
കണ്ണൂരിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം :ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തു :പരാതിയുമായി കുടുംബം

കണ്ണൂർ∙ ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. റസീനയെ ഭീഷണിപ്പെടുത്തിയതിന് തെളിവെന്ന് പൊലീസ്കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആൺസുഹൃത്തുമായി സംസാരിക്കുന്നത് ചിലർ ചോദ്യം ചെയ്തതിനെ തുടർന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വിഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും കൂടുതൽ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *