March 23, 2026

മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍.

  • June 20, 2025
  • 0 min read
മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍.

പാലക്കാട് മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശി കളത്തുംപടിയന്‍ വീട്ടില്‍ ഷബ്‌നയാണ് അറസ്റ്റിലായത്. ജൂണ്‍ 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ഷബ്‌ന ഭര്‍തൃ പിതാവ് മുഹമ്മദാലിയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്വത്ത് ചോദിച്ചുകൊണ്ടാണ് ഷബ്‌ന മുഹമ്മദാലിയുടെ വീട്ടിലെത്തുന്നത്. അവിടെ വച്ച് മുഹമ്മദാലിയുടെ മകളുമായി ഷബ്‌ന തര്‍ക്കിന്നു. തുടര്‍ന്ന് അത് സംഘര്‍ഷത്തിലേക്കെത്തുകയും ഷബ്‌ന മുഹമ്മദാലിയെ ആക്രമിക്കുകയുമായിരുന്നു. മുഹമ്മദാലിക്ക് കൈയിലും മുതുകത്തും പരുക്കേറ്റു. പിന്നീടുള്ള സംഘര്‍ഷത്തിനിടെ തലയ്ക്കും പരുക്കേറ്റു. മുഹമ്മദാലി ഇപ്പോഴും ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *