May 15, 2026

തിരുവല്ലയിൽ പ്രാർത്ഥനാലയത്തിൻ്റെ വിറക് പുരയ്ക്ക് തീ പിടിച്ചു

  • June 19, 2025
  • 0 min read
തിരുവല്ലയിൽ പ്രാർത്ഥനാലയത്തിൻ്റെ വിറക് പുരയ്ക്ക് തീ പിടിച്ചു

തിരുവല്ല: തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിന്റെ വിറകുപുരയ്ക്ക് തീപിടിത്തം ഉണ്ടായി. ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് ആണ് തീപിടിത്തം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *