May 15, 2026

അത്യാധുനിക സുരക്ഷാ ഉപകരണങ്ങളുമായി സിയാൽ കൂടുതൽ സജ്ജം

  • June 18, 2025
  • 0 min read
അത്യാധുനിക സുരക്ഷാ ഉപകരണങ്ങളുമായി സിയാൽ കൂടുതൽ സജ്ജം

ഫയർഫൈറ്റിങ്ങ് റോബോട്ടും ബൂംലിഫ്റ്റുമുൾപ്പെടെ കൂടുതൽ അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കി സിയാൽ കൂടുതൽ നവീകരണം സാധ്യമാക്കിയിരിക്കുകയാണ്. സിയാൽ സെൻട്രൽ ബ്ലോക്കിൽ വച്ചു സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് ഉപയോഗിച്ച് 28 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനവും അഗ്നിശമന പ്രവർത്തനങ്ങളും സാധ്യമാകും. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്നതാണ് ഈ ഉപകരണം. മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി തീയണക്കാൻ കഴിവുള്ള ഉപകരണമാണ്. പൂർണമായും റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത് മുന്നേറുന്ന സിയാലിൽ സമീപകാലത്ത് മാത്രം പത്ത് മെഗാ പദ്ധതികളും 170ഓളം ചെറു പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *