May 15, 2026

തിരുവല്ലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്കിന്റെ കണ്ണാടിയുടെ കമ്പി നെഞ്ചിൽ തുളഞ്ഞു കയറി: സ്കൂട്ടർ യാത്രികന് ദാരൂണാന്ത്യം

  • June 18, 2025
  • 0 min read
തിരുവല്ലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്കിന്റെ കണ്ണാടിയുടെ  കമ്പി നെഞ്ചിൽ തുളഞ്ഞു കയറി: സ്കൂട്ടർ യാത്രികന് ദാരൂണാന്ത്യം

ബൈക്കിന്റെ കമ്പി നെഞ്ചിൽ തുളച്ചുകയറി 59കാരൻ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് അപകടത്തിൽ മരിച്ചത്. തിരുവല്ല നഗരത്തിൽ ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചുകയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ സ്ഥലത്തുവച്ചു തന്നെ ബെന്നി മരിച്ചു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *