March 18, 2026

റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി.

  • June 18, 2025
  • 1 min read
റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി.

ജൂൺ 30ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *