ഗുജറാത്തിൽ ജാഗ്രത: സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലും കനത്ത മഴ;താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ഒഴിഞ്ഞുപോകാൻ നിർദേശം.
ബോട്ടാഡ്: സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.തെക്കുപടിഞ്ഞാറൻ മൺസൂൺ ഗുജറാത്തിന്റെ ചില ഭാഗങ്ങളിലേക്ക് കടന്നതായും ജൂൺ 22 വരെ, ഗുജറാത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവക്കും സാധ്യത ഉണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ ജൂൺ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ പേമാരിയെ തുടർന്ന് ഗദ്ദ താലൂക്കിലെ ഈശ്വരിയ ഗ്രാമത്തിലെ കോസ്‌വേ തകർന്നു.ഈശ്വരിയയിൽ നിന്ന് ലഖങ്കയിലേക്കുള്ള ഏക കോസ്‌വേയാണ് തകർന്നത്.ഇത് മൂലം ഗ്രാമവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.കൂടാതെ കനത്ത മഴയെ തുടർന്ന് സവർകുണ്ട്ല-മഹുല സംസ്ഥാന പാത വെള്ളത്തിനടിയിലായതിനാൽ സവർകുണ്ട്ല സംസ്ഥാന പാത അടച്ചു.ഗോർഡ്കയ്ക്ക് സമീപമുള്ള കോസ്‌വേ വെള്ളത്തിനടിയിലാവുകയും, ട്രക്ക് കുടുങ്ങുകയും ചെയ്തു.ബോട്ടാഡിൽ ഉണ്ടായ കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.ഭാവ്‌നഗർ റോഡിലെ 4 സൊസൈറ്റികളിൽ വെള്ളം കയറിയിട്ടുണ്ട്.കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് അനുസൃതമായി, ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടനടി മാറ്റുന്നതിനും, കെട്ടിക്കിടക്കുന്ന വെള്ളം വേഗത്തിൽ ഒഴുക്കിവിടൽ, വൈദ്യുതി, ഭക്ഷ്യ വിതരണം, ആരോഗ്യം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണ്ണ ജാഗ്രതയോടെയും ദീർഘവീക്ഷണത്തോടെയും തയ്യാറാകുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴക്കാലത്ത് പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നദികൾ, അരുവികൾ മുതലായവ മുറിച്ച് കടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മാത്രമല്ല കാലാവസ്ഥ കൂടുതൽ പ്രക്ഷുബ്ധമാകുന്നതിനാൽ ജൂൺ 21 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
Report gnmnews
