May 15, 2026

ശബരിമലയിൽ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു.

  • June 17, 2025
  • 1 min read
ശബരിമലയിൽ  രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു.

ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു.

പമ്പിയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർത്ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞു വീണ് മരിച്ചത്. കർണ്ണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ഷെഡ് നമ്പർ 5-ൽ കുഴഞ്ഞു വീഴുകയായിരു ന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരക്കൂട്ടത്ത് താൽകാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപ കുമാർ(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *