February 5, 2026

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: 8 ജില്ലകളിൽ യെല്ലോ അലർട്ട്

  • June 17, 2025
  • 0 min read
സംസ്ഥാനത്ത് ഇന്നും കനത്ത മഴ: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്:  8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *