May 15, 2026

കൽപറ്റയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവ് കൈഞരമ്പ് മുറിച്ച നിലയിൽ

  • June 17, 2025
  • 0 min read
കൽപറ്റയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവ് കൈഞരമ്പ് മുറിച്ച നിലയിൽ

കൽപറ്റ ∙ നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ (51) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെ (56) കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. രാവിലെ 8.45 ഓടെ തോമസ് വർഗീസിന്റെ സഹോദരഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തോമസ് വർഗീസിനെ അത്യാസന്ന നിലയിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂൽപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *