May 15, 2026

മലപ്പുറം ജില്ലക്ക് ഇന്ന് 56 വയസ്സ്.

  • June 16, 2025
  • 1 min read
മലപ്പുറം ജില്ലക്ക് ഇന്ന് 56 വയസ്സ്.

മലപ്പുറം ജില്ല 1969 ജൂൺ 16 ന് രൂപീകരിച്ചു. ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ, മഹാകവിവള്ളത്തോൾ, ഉറൂബ്, K.മാധവൻ നായർ, E.മൊയ്തു മൗലവി,EMS, കെ ദാമോദരൻ പോലുള്ള നിരവധി കലാ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ അതികായർക്ക് ജന്മം നൽകിയ ജില്ല. കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂർ താലൂക്കുകളും പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളും സംയോജിപ്പിച്ചു കൊണ്ട് ജില്ല രൂപീകരിച്ചു. മുസ്ലിം ന്യുനപക്ഷം തിങ്ങിപ്പാർക്കുന്ന ഈ ജില്ല മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി നിലകൊള്ളുന്നു. വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക പരിജ്ഞാനത്തിന്റെയും കാർഷിക, കായിക, വ്യാവസായിക മുന്നേറ്റത്തിന്റെയും തിളക്കമുള്ള അധ്യായങ്ങളുമായി മറ്റ് ജില്ലകൾക്കൊപ്പം നമ്മുടെ ഈ കൊച്ചു ജില്ലയും ശിരസ്സുയർത്തി നിൽക്കുന്നു. വനസമ്പത്തും കടൽസമ്പത്തും വികസനത്തിന്റെ വഴികാട്ടിയായ ജില്ല. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആമസോൺ പോയിന്റിന്റെ ഗമയും ഗരിമയും വിളിച്ചോതുന്ന ജില്ല. ജനസംഖ്യയുടെ കാര്യത്തിലും കേരളത്തിലെ ഉയർന്ന ജില്ല മലപ്പുറം തന്നെ. ജില്ലയുടെ സർവ്വതോ മുഖമായ ഉയർച്ചക്കും വളർച്ചക്കും കാരണ ഭൂതരായ എല്ലാ രാഷ്ട്ര ശില്പികൾക്കും ജില്ലാ രൂപീകരണ വാർഷിക സുദിനത്തിൽ അഭിവാദ്യങ്ങൾ നേരുന്നു.

റിപ്പോര്ട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *