ചെന്നിത്തലയിൽ വീട്ടിൽ നിർത്തിയിട്ട കാറിനു തീപിടിച്ചു
മാന്നാർ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് പടിഞ്ഞാറ് ഹരിദേവം (മരോട്ടിമൂട്ടിൽ) കെഎസ്ഇബി ഉദ്യോഗസ്ഥൻ വിനോദിന്റെ വീട്ടിൽ രാത്രിടെയാണ് സംഭവം. പുറത്തുപോയി മടങ്ങിയെത്തിയ വിനോദ് കാർ നിർത്തി വീടിനുള്ളിലേക്ക് കയറിയതാണ്. കാറിന്റെ ചെന്നിത്തല മുൻ ഭാഗത്ത് പുക ഉയരുന്നത് കണ്ടപ്പോഴാണ് തീ പിടിച്ചത് അറിയുന്നത്. സ്റ്റിയറിങ്ങിനോട് ചേർന്ന് ഡാഷ്ബോർഡിൻ്റെ ഭാഗം , ഡോർപാഡ് , എന്നിവ ഉരുകി . മാവേലിക്കരയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
റിപ്പോർട്ട് അനീഷ് ചുനക്കര

