March 24, 2026

അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി

  • June 12, 2025
  • 1 min read
അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും; മരണസംഖ്യ 170 ആയി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായി വിവരം ലഭ്യമായിട്ടില്ല.അതേസമയം, വിമാന അപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മലയാളികൾ ഉണ്ടോ എന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാദൗത്യം നടക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെൻറ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ തലത്തിൽ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്‌ Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *