അഹമ്മദാബാദിൽ ജനവാസ മേഖലയിൽ AI 171 വിമാനം തകർന്നു വീണു:മരണം 30
അഹമ്മദാബാദ്: എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നു വീണ് അപകടം. വിമാനത്താവളത്തിന് സമീപം മേഘാനി നഗറിൽ ഉച്ചയ്ക്ക് 1 37നാണ് വിമാനം തകർന്നു വീണത്. വിമാനം ഉയർന്നതും 4 മിനിറ്റിനകം അപകടം സംഭവിച്ചത്, രക്ഷാപ്രവർത്തനം തുടരുകയാണ്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം, 230 യാത്രക്കാരും 12 ജീവനക്കാരും, അതിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൂടി വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ഗുജറാത്ത് വിമാനത്താവളം താത്കാലികമായി അടച്ചു, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി.

