ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നിന്നും എം.ഡി.എം.എയുമായി 3 പേർ എക്സൈസിന്റെ പിടിയിൽ.
. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ളാക്കൽവീട്ടിൽ ഷെറിൻ തോമസ് (34), വരടിയം കരയിൽ കാവുങ്കൽവീട്ടിൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്.
മുട്ടത്തെ ഒരു ഫ്ളാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്ന് എം.ഡി.എം.എയുമായി ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്.
ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറിൽനിന്നാണ് വിപിൻ പിടിയിലായത്. ഇയാളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു
സിനിമാ താരങ്ങൾക്ക് സുരക്ഷാഭടന്മാരായി പ്രവർത്തിക്കുന്നവരാണിവർ




