May 15, 2026

കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

  • June 11, 2025
  • 0 min read
കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. മേയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത്. കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. അതേസമയം എംഎസ്‌സി എൽസ3 എന്ന കപ്പൽ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. കേസിന് പകരം ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനും നിർദ്ദേശം നൽകി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലായിരുന്നു തീരുമാനം.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *