February 5, 2026

സ്വത്തുവിവരം മറച്ചുവെച്ചു :പ്രിയങ്കാ ഗാന്ധിക്കെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയിൽ

  • June 10, 2025
  • 0 min read
സ്വത്തുവിവരം മറച്ചുവെച്ചു :പ്രിയങ്കാ ഗാന്ധിക്കെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയിൽ

വയനാട് എം. പി. പ്രിയങ്കാ ഗാന്ധിക്കെതിരെ ബി. ജെ. പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് കേസ്സ് കോടതി ഫയലിൽ സ്വീകരിച്ച് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചു. നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുവിവരം മറച്ചുവെച്ചതിനെതിരെയായിരുന്നു കേസ്സ്. സൂഷ്മപരിശോധനയിൽ ബി ജെ പി നേതാക്കൾ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും റിട്ടേണിംഗ് ഓഫീസർ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെത്തന്നെ നവ്യ കോടതിയെ സമീപിക്കുകയായിരുന്നു. അഡ്വ. ഹരി നായരാണ് നവ്യയുടെ അഭിഭാഷകൻ. കോളിളക്കം സൃഷ്ടിക്കാൻ എല്ലാ സാധ്യതയുമുള്ള വസ്തുനിഷ്ഠമായ കേസ്സാണിത്..

Leave a Reply

Your email address will not be published. Required fields are marked *