May 15, 2026

കപ്പൽ തീപ്പിടുത്തം, 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് തുറമുഖ മന്ത്രി വി. എൻ വാസവൻ

  • June 9, 2025
  • 0 min read
കപ്പൽ തീപ്പിടുത്തം, 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് തുറമുഖ മന്ത്രി വി. എൻ വാസവൻ

കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.40 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നുഎന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിൻ്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്നതായും മന്ത്രി ഏറ്റുമാനൂരിൽ പറഞ്ഞു.കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടർ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നത്.പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനവും ഉണ്ട്.ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്.സംസ്ഥാനത്തിന് നഷ്ടങ്ങൾ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികളും സംസ്ഥാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും വലിയ ചരക്കു കപ്പൽ എന്ന് വിശേഷിപ്പിക്കുന്ന എം. എസ്. സി ഐറീനവിഴിഞ്ഞത്ത് എത്തിയത് സംസ്ഥാനത്തിന്നേട്ടമാണെന്നും മന്ത്രി വാസവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *