കുറവിലങ്ങാട് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
കുറവിലങ്ങാട്: പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തി ആക്രമിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിവിനെ( 29) കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു….. കുറവിലങ്ങാട് പാറ്റാനി ജംഗ്ഷൻ ഇന്ദിരാഗിരി റോഡിൽ പുലർച്ചെ 5:30 ആണ് സംഭവം. യുവതി ബഹളം വച്ചതോടെ നിവിൻ രക്ഷപ്പെടുകയായിരുന്നു. ഐസ്‌ക്രീം കയറ്റിവന്ന പാർസൽ ലോറിയുടെ ഡ്രൈവർ ആയിരുന്നു നിവിൻ……. സിസിടിവി ക്യാമറ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.പാർസൽ സർവീസ് ഓഫീസുമായി ബന്ധപ്പെട്ട് പത്തനാപുരം നിന്ന് എസ് ഐ ശരണ്യ എസ് ദേവൻ,എ എസ് ഐ അഭിലാഷ്, ശ്യാംകുമാർ അരുൺ പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു…




