May 15, 2026

ആലുവയിൽ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും 3500 രൂപയും കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ.

  • June 8, 2025
  • 0 min read
ആലുവയിൽ യുവാവിനെ ആക്രമിച്ച്  മൊബൈൽ ഫോണും വാച്ചും 3500 രൂപയും കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ.

ആലുവ റെയിൽവേ ട്രാക്കിന് സമീപം വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മൊബൈൽ ഫോണും വാച്ചും 3500 രൂപയും കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. . മലപ്പുറം നിലമ്പൂർ കട്ടുമുണ്ട വെള്ളത്തൊട്ടിയിൽ മുഹമ്മദ് അസ്ലം (28), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ നോബിൾ ബോസ്(25), എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ സഹകരണത്തോടെ ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽ കവർച്ചയ്ക്കും വധശ്രമത്തിനും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളാണ് ഇരുവരും. കവർച്ച ചെയ്തെടുത്ത പണം കൊണ്ട് മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ട്രെയിൻ യാത്രക്കാരെ ലക്ഷ്യം വച്ച് രാത്രിയിൽ പ്ളാറ്റ്ഫോമിൽ കറങ്ങി നടന്നാണ് കവർച്ച നടത്തുന്നത്. പണവും മൊബൈൽ ഫോണും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ആലുവ പോലീസ് സ്റ്റേഷൻ ഇൻസ്പ്കടർ എം.എം മഞ്ജു ദാസ് സബ് ഇൻസ്പെക്ടർമാരായ വി.എം.അലി. ബി.എം.ചിത്തുജി, സുജോ ജോർജ് ആൻറണി, അസി സബ് ഇൻസ്പെക്ടർ അബ്ദുൾ ജലീൽ, സി.പി.ഒ മാരായ പി.ആർ ശ്രീരാജ്, സുബ്രമണ്യൻ, മേരിദാസ്, ഷിബിൻ കെ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തത്. സമീപ കാലത്ത് നടന്ന മൊബൈൽ കവർച്ചകളിൽ പ്രതകളുടെ പങ്ക് അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *