സഹകരണ പെന്‍ഷന്‍ പുതുക്കല്‍: സിറ്റിംഗ് ജൂണ്‍ 26 ന്
പത്തനംതിട്ട :സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് വിവരം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂണ്‍ 26 ന് പത്തനംതിട്ട കേരള ബാങ്ക് ഹാളില്‍ സിറ്റിംഗ് നടത്തും. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടു ത്തി രേഖകള്‍ സമര്‍പ്പിക്കണം. പെന്‍ഷന്‍കാര്‍ ജോലിചെയ്ത ബാങ്ക്/സംഘം രേഖകള്‍ ശേഖരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി സിറ്റിംഗ് നടത്തുന്ന കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു.




