February 5, 2026

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

  • June 6, 2025
  • 0 min read
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള  രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ട റാന്‍ഡമൈസേഷന് ശേഷം തിരഞ്ഞെടുത്ത പോളിങ് ഉദ്യോഗസ്ഥരെ നാല് പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ എന്നിങ്ങനെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ 11, 12 തിയതികളില്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രണ്ട് ബാച്ചുകളിലായി പരിശീലനം നല്‍കും. ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ കെ.വി മുരളീധരന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, വരണാധികാരിയും പെരിന്തല്‍മണ്ണ സബ് കളക്ടറുമായ അപൂര്‍വ്വ ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *