March 24, 2026

ബാംഗ്ലൂരിൽ വൻ അപകടംതിരക്കിൽപ്പെട്ട് 10 പേർ മരിച്ചു

  • June 5, 2025
  • 0 min read
ബാംഗ്ലൂരിൽ വൻ അപകടംതിരക്കിൽപ്പെട്ട് 10 പേർ മരിച്ചു

ബെംഗളൂരുവിൽ ദുരന്തമായി റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിലെ തിക്കിലും തിരക്കിലും 10 മരണം*

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം.

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റ 50 പേരിൽ 25 പേരുടെ നില ഗുരുതരം.

മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.

വിക്ടറി പരേഡ് ദുരന്തമായതോടെ ബാംഗ്ലൂർ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.

പരേഡ് ഒഴിവാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് ദുരന്തകാരണം.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *