May 15, 2026

ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി

  • June 2, 2025
  • 0 min read
ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി

എറണാകുളം ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി.*

യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയാണ് അപകടം. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയാറായില്ല. ഇതേ തുടർന്നാണ് അപകടമുണ്ടായത്.

ഫയർഫോഴ്സിന്‍റെയും കോസ്റ്റല്‍ പോലീസിന്‍റെയും നേൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കോയമ്ബത്തൂരിലെ രത്ന കോളജിലെ വിദ്യാർഥികളാണിവർ

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *