കനത്ത മഴ;എ സി റോഡിൽ വെള്ളം കയറി
കനത്ത മഴയിൽ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി.. ചങ്ങനാശ്ശേരി ആലപ്പുഴ റോഡിലും കിടങ്ങറ മുതൽ പാറയ്ക്കൽ കലിങ്ക് വരെയുള്ള ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്..എന്നാൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല..എ സി റോഡിൽ വെള്ളം കയറുന്നതിന് തടയിടുക എന്ന ലക്ഷ്യവുമായി സെമി എലിവേറ്റഡ് ഹൈവേ ആയി പുനർ നിർമ്മിച്ച റോഡിലാണ് ഈ മഴയിലും വെള്ളം കയറിയിരിക്കുന്നത്..
റിപ്പോർട്ട് അനീഷ് ചുനക്കര

