March 23, 2026

കനത്ത മഴ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • May 29, 2025
  • 1 min read
കനത്ത മഴ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും നാളെ (മെയ് 30) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക അറിയിച്ചു.
അതിശക്തമായ കാലവര്‍ഷം തുടരുന്ന പശ്ചാത്തലത്തിലും തുടരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മൂന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് അവധി.
മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടര്‍ഫുകളിലും, മറ്റു കളിക്കളങ്ങളിലും കളികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പാലത്തിനും ജലാശയങ്ങള്‍ക്കും സമീപം സെല്‍ഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ കുട്ടികള്‍ ഏതാനും ദിവസം വിട്ടുനില്‍ക്കേണ്ടതാണ്. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നഷ്ടമാവുന്ന അധ്യയന ദിനങ്ങള്‍ക്ക് പകരം പ്രവര്‍ത്തിദിനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

റിപ്പോർട്ട് Hr.സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *