March 14, 2026

റെയിൽവേ സ്റ്റേഷനിൽ രാത്രി യാത്രക്കാർക്ക് നേരെ മോഷ്ടാക്കളുടെ ആക്രമണം

  • May 29, 2025
  • 0 min read
റെയിൽവേ സ്റ്റേഷനിൽ രാത്രി യാത്രക്കാർക്ക് നേരെ മോഷ്ടാക്കളുടെ ആക്രമണം

മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ തെക്ക്‌ ഭാഗത്തു വേണഡ്, കേരള,രാജറാണി,എന്നി ട്രെയുനുകളിൽ വരുന്ന യാത്ര ക്കാർക്ക് നേരെ മോഷ്ടാക്കളുടെ ആക്രമണം.രാത്രി 8 മണി മുതൽ വെളുപ്പിന് 4 വരെ വരുന്ന യാത്രക്കാരെയാണ് അക്രമിക്കുന്നത്, കഴിഞ്ഞ കുറച്ചു ദിവസം മുമ്പ് സ്റ്റേറ്റ് ഓൺലൈൻ മാധ്യമ പ്രവേർത്തകനായ അനീഷ്‌ ചുനക്കരക്ക്‌ നേരയും ആക്രമണം ഉണ്ടായി., ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.,

ഒരു രാത്രിയിൽ 45 വയസ് ഉള്ള ആൾ സ്കൂട്ടർ വന്നു അവിടെക്ക്‌ വിടാം എന്നു പറഞ്ഞു എന്നാൽ താൻ അത് നിരസിക്കുകയായിരുന്നു എന്നും അനീഷ്‌ ചുനക്കര പറഞ്ഞു,യാത്രക്കാരുടെ ബാഗ് കവരുക, സ്വർണവും പണവും മോഷ്ടിക്കുക എന്നിവയാണ് മോഷ്ടാകളുടെ രീതി. രാത്രിയിൽ ട്രെയിനിൽ വന്നു ഇറങ്ങിയ 25വയസ് വരുന്ന യുവാവിനും, യുവതിക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായി. രാത്രി വാടിയുമായി മുഖം മറച്ച ഒരാൾ 100 മീറ്റർ നീളം ഓടിച്ചു, അക്രമം നടത്തി, മാവേലിക്കര മുനിസിപ്പാലിറ്റി 13,14 വാർഡ് വരുന്ന ഭാഗം ആണ്, കാട് കയറിയ റോഡ് ആണ്, സ്ട്രീറ്റ് ലൈറ്റ് ഇല്ല, ഒരു ദിവസം പല വണ്ടിയിൽ നിന്ന് 20 ലിറ്റർ ഓളം പെട്രോൾ മോഷണം പോകുന്നു, വണ്ടി പോകുന്നു, പാർട്സ് പോകുന്നു, ഹെൽമെറ്റ്‌, മഴ കൊട്ട് മോഷണം ഇവിടെ പതിവാകുന്നു അധികാരികൾ നടപടി എടുക്കുന്നില്ല.,

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *