ഓർമ്മയിൽ ജവഹർലാൽ നെഹ്‌റു കുട്ടികളുടെ ചാച്ചാജി
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരത്തിൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിലുള്ള ജനങ്ങൾക്ക് ആവേശവും പ്രചോദനവും നൽകിയ ഇരുപതാം നൂറ്റാണ്ടിന്റെ സമ്പൽസമൃധിയുടെ ശില്പി ജവഹർലാൽ നെഹ്റുവിന്റെ ദേഹവിയോഗത്തിന് ഇന്ന് 61 വർഷം.1889 നവംബർ 14 ന് മോട്ടിലാൽ നഹ്രുവിന്റെ മകനായി അല്ഹബാദിൽ ജനുച്ചു. സ്വാതന്ത്രസമര സേനനിയും കറകളഞ്ഞ മതേതര സോഷ്യലിസ്റ്റ് ചിന്തകനും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്നു. 1947 ൽ സ്വാതന്ത്രനന്തരംഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നെഹ്രു 1964 ൽ മരണപ്പെടുന്നതുവരെ നീണ്ട 17 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി.ആശയങ്ങൾക്കും ആദർശങ്ങൾക്കും രൂപം നൽകിയ ദാർശനികമായ വീക്ഷണഗതി കൊണ്ട് പഞ്ചവത്സര പദ്ധതികൾ ഭാരതത്തിൽ പിറവിയെടുത്തു. അബദ്ധവും വികലവുമായ സാമൂഹ്യ സാഹചര്യങ്ങളെ മാറ്റി മറിക്കാനും വിശപ്പ്, രോഗം, അജ്ഞത മുതലായവയുടെ പിടിയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുമുള്ള കർമ്മപദ്ധതികൾക്ക് നെഹ്രു അക്ഷീണം പ്രവർത്തിച്ചു. അച്ഛൻ മോത്തിലാൽ നെഹ്റുകുബേരനായ ഒരു വക്കീലായിരുന്നു. അതുകൊണ്ട് ധനികകുടുംബങ്ങളിലെ കുട്ടികൾക്കു ലഭിക്കാറുണ്ടായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ലാളനകളും ജവഹർലാലിനെയും അനുഗ്രഹിച്ചു. വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കുന്നതിലും അദ്ദേഹം താല്പര്യമുണ്ടായിരുന്നു. ഇഗ്ലണ്ടിൽ പോയി പതിനഞ്ചാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസം നേടി, 1964 മെയ് 27 ന് 74 ആം വയസ്സിൽ ജവഹർലാൽ നെഹ്രു ഓർമ്മയായി.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
