April 4, 2026

അമേരിക്കയിൽ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

  • May 26, 2025
  • 0 min read
അമേരിക്കയിൽ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ  മലയാളി യുവാവ് മുങ്ങി മരിച്ചു

ന്യൂജേഴ്‌സി : നോർവുഡിലുള്ള മെഡോ കോർട്ടിലൾ താമസിക്കുന്ന ആലപ്പുഴ തത്തംപള്ളി തുണ്ടിപ്പറമ്പിൽ ശ്രീ പാപ്പച്ചൻ്റെ മകനായ ശ്രീ ബിബിൻ മൈക്കിൾ (40 വയസ്സ്) 2025 മെയ് 25 ഞായറാഴ്ച ഉച്ചയ്ക്ക് മുങ്ങി മരിക്കാൻ പോയ തന്റെ സുഹൃത്തിനെ രക്ഷിക്കുന്നതിടയിൽ മുങ്ങി മരണമടഞ്ഞു.ശ്രീ ബിബിൻ മൈക്കിൾ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കയാക്കിംഗിന് പോയതാണ്. ലൈഫ് ജാക്കറ്റുകൾ ധരിച്ച് എത്തിയ സംഘത്തിലെ രണ്ട് മുതിർന്നവരുടെ കയാക്കിംഗ് വഞ്ചി കാറ്റിൽ മറിഞ്ഞു. അവർ സഹായത്തിനായി വിളിച്ചപ്പോൾ തീരത്ത് നിന്ന മൈക്കൽ വെള്ളത്തിലേക്ക് ചാടി. പകുതി ദൂരം എത്തിയപ്പോൾ വെള്ളത്തിനടിയിലായി മരണമടയുകയായിരുന്നു എന്ന് പൊക്കോണോ മൗണ്ടൻ റീജിയണൽ പോലീസ് പറഞ്ഞു. മുങ്ങൽ വിദഗ്ദ്ധനാണ് മൈക്കിളിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തത്.ശ്രീ ബിബിൻ മൈക്കിൾ എ എ എ വെൽത്ത് ബിൽഡേഴ്‌സ് എൽ എൽ സിയുടെ സഹ സ്ഥാപകനും, മൂന്ന് കുട്ടികളുടെ പിതാവും, ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിലെ സജീവ വ്യക്തിയുമായിരുന്നു. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *