മൺമറഞ്ഞത് ഒരു നാടിന്റെ ശബ്ദതാരാവലി
*കൊല്ലം :ചവറ തെക്കുംഭാഗം നടുവത്തുചേരിനെടുമ്പുറത്തു വീട്ടിൽഎസ് സുരേഷ്ബാബു (62, നളന്ദ സുരേഷ്) അന്തരിച്ചതോടെഒരു നാടിന്റെ ശബ്ദതാരാവലിയുടെ പേജുകളാണ് എന്നേക്കുമായി അടഞ്ഞത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ എസ്എഫ്ഐ നേതാവായിരുന്നു. മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, യുയുസി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലം എസ് എൻ കോളേജിൽ സഖാവ് ശ്രീകുമാർ രക്തസാക്ഷിയായതിനു ശേഷം ഇറക്കിയ അനുസ്മരണ പോസ്റ്റർ തയ്യാറാക്കിയത് ചവറക്കാരനായ സഖാവ് ഷാൻ എന്ന ഷാനവാസാണ്. ആ പോസ്റ്ററിലെ ഉഷശ്രീ മുഖമാർന്ന ധീരതേ എന്നു തുടങ്ങുന്ന കവിതാ ശകലം രചിച്ചത് സഖാവ് എസ് സുരേഷ് ബാബുവും. ഇന്നും ആ പോസ്റ്റർ എസ്എഫ്ഐ ഉപയോഗിക്കുന്നു എന്നത് ആ കാവ്യശൈലിയുടെ പ്രത്യേകതയാലാകാം.വിദ്യാഭ്യാസാനന്തരം നളന്ദ അക്കാദമി എന്ന ട്യൂട്ടോറിയൽ സ്ഥാപനം തുടങ്ങി. കവിതകൾ ചൊല്ലി പഠിപ്പിക്കുന്നതു കേൾക്കാൻ തന്നെ ക്ലാസിൽ വിദ്യാർഥികൾ എത്തുമായിരുന്നു. ഭാഷയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഒരാൾ.മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിനെക്കുറിച്ച് ആധികാരികമായി പഠിക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ഓർമകൾ. ആ കാലത്ത് സൗമിത്ര പബ്ലിക്കേഷൻ സ്ഥാപിച്ച് നെൽസൺ മണ്ടേലയുടെ മുഖചിത്രത്തോടെ പിഎസ് സി പരീക്ഷാർഥികൾക്കായി ഗൈഡിറക്കി. നിരവധി പേരെ സർക്കാർ ജോലിക്ക് പ്രാപ്തരാകാൻ അതിലൂടായി. ചവറയിലെ അക്കാദമി എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലും അധ്യാപക നായിരുന്നു.തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചു. സർക്കാർ സർവീസിൽ പ്രവേശിച്ചതോടെ എൻജിഒ യൂണിയൻ്റെ സജീവ പ്രവർത്തകനും പ്രാസംഗികനുമായിരുന്നു.സാംസ്കാരിക പ്രവർത്തകനും മികച്ച പ്രഭാഷകനുമായിരിക്കെയാണ് അന്തരിച്ചത്.അഴകത്തിൻ്റെ, വി സാംബശിവൻ്റെ നാട്ടിലെ റോഡുകളിലൂടെ സൗമ്യ സ്മിതവുമായി പോയിരുന്നമലനാട് ടീവിയുടെ സഹായത്രികന്പ്രിയ സഖാവിന്,ശുദ്ധഭാഷാ പ്രയോഗത്തിന് അധ്യാപകന്അന്ത്യപ്രണാമം …റിപ്പോർട്ട്എം ഗൽസ്, മലനാട് ടീവി ഇന്ത്യ
