March 23, 2026

ചൂര മീന്‍ കറി കഴിച്ചു; ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു

  • May 22, 2025
  • 0 min read
ചൂര മീന്‍ കറി കഴിച്ചു; ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം :കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തി പ്രഭ (45) ആണ് മരിച്ചത്. ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയിൽ എത്തി കുടുംബത്തിൽ നിന്നും വിവരങ്ങൾ തേടി. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന കാര്യത്തിലടക്കം വ്യക്തതയില്ല.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

വലിയ മീനുകൾ ചീത്ത ആവാതിരിക്കാൻ അപകടകരമായ ഫോർമാലിൻ ( ശവങ്ങൾ ചീയാതിരിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ) പോലെയുള്ള വിഷ വസ്തുക്കൾ പൊതിഞ്ഞാണ്‌ നമ്മുടെ കൈകളിലേക്ക് എത്തിക്കുന്നത്… സൂക്ഷിക്കുക…)
റിപ്പോർട്ട് :മലനാട് ടീവി എംഗൽസ്, ഖത്തർ

Leave a Reply

Your email address will not be published. Required fields are marked *