കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 5 അംഗ സംഘമാണ് ആക്രമിച്ചത്. ഒളിവിൽ പോയ തുമ്പമൺ സ്വദേശികളായ വിവേക്, സൂര്യജിത്ത്, മഹി, ബിജു, വിജയ് എന്നിവരെ ഇന്ന് പുലർച്ച യോടെെ ചിതറ പോലീസ് കസ്റ്റഡിയിലെടുത്തു.റിപ്പോർട്ടർ : ആർ മോഹൻദാസ്
