ഹരിപ്പാട് കരുവാറ്റ അപകടം:ഒരാൾ മരിച്ചു
ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി ആണ് മരിച്ചത്*ഹരിപ്പാട് കരുവാറ്റയിൽ കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്ആലപ്പുഴ : ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.ഹരിപ്പാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ പുങ്കാവ് സ്വദേശിനി സരസ്വതിയമ്മ ( 80 ) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.കെഎസ്ആർടിസി ബസ് മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനുമായും ഇടിച്ചു.പിക്കപ്പ് വാൻ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
റിപ്പോർട്ട് അനീഷ് ചുനക്കര

