ആകാശവാണിക്ക് കോഴിക്കോട് നിലയം 75 വർഷം കടന്നു പോകുമ്പോൾ.
വാർത്ത – വിനോദ രംഗം ടെലിവിഷന്റെയും മൊബൈലിന്റെയും ആധിപത്യത്തിൽ അമരും മുമ്പ് ആകാശവാണിയിലൂടെ പ്രസരിച്ചിരുന്ന വാർത്താ സന്ദേശങ്ങൾ റേഡിയോ വഴിയായിരുന്നു പൊതുസമൂഹം ആശ്രയിച്ചിരുന്നത്. റേഡിയോ തന്നെ സുലഭമല്ലാതിരുന്ന കാലത്ത് നാട്ടിൻപുറത്തെ വായനശാലകൾ വഴിയുള്ള ആകാശവാണിയുടെ പ്രക്ഷേപണം കേട്ട് നിർവൃതിയടഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആകാശവാണിക്ക് വേണ്ടിയുള്ള നിരന്തരമായ സമ്മർദ്ദവും പോരാട്ടവും അതിന്റെ വിജയപാരമ്യത്തിലെത്തുകയും തിരുവനന്തപുരം ജില്ലയിൽ 1943 മാർച്ച് 12 ന് തിരുവിതാംകൂർ മഹാരാജാവ് നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് നാടിനു സമർപ്പിക്കുകയും ചെയ്തു.ഏഴുവർഷങ്ങൾക്ക് ശേഷം1950 മെയ് 14 ന് കോഴിക്കോട് ജില്ലയിലും ആകാശവാണി നിലയം പ്രവർത്തനം തുടങ്ങി. അതിന്റെ 75 ആം വാർഷികദിനത്തിലാണ് നാം നിൽക്കുന്നത്.”ഓള്‍ ഇന്ത്യാ റേഡിയോ കോഴിക്കോട് ശ്രോതാക്കള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍ നേരുന്നു” എന്ന് 75 വർഷം മുന്‍പ് ഇതേ ദിവസം ഡൽഹിയിൽ നിന്നും മലയാള വാർത്ത വായിച്ചിരുന്ന K.പത്മനാഭന്റെ സ്വര സൗന്ദര്യം റേഡിയോവിലൂടെ ഒഴുകി വന്നപ്പോള്‍ കേട്ടവരെല്ലാം ഒരു നിമിഷം ആഹ്ലാദഭരിതരായി. കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ റേഡിയോ നിലയം, അറബിക്കടലിനെ അഭിമുഖീകരിക്കുന്നു. കടൽക്കാറ്റേറ്റ് അഭിമാന പുളകിതയാകുന്നു.കോഴിക്കോട് നിലയത്തെ സമ്പന്നമാക്കാൻ ആത്മാർത്ഥ സേവ നടത്തിയ കലാ, സാഹിത്യ, സാംസ്കാരിക, പ്രതിഭകൾ ഒട്ടേറെ പേരുണ്ടായിരുന്നു. MT വസുദേവൻ നായർ, P. ഭാസ്കരൻ, തിക്കൊടിയന്‍, ഉറൂബ്, SK പൊറ്റക്കാട്, KA കൊടുങ്ങല്ലൂര്‍, NN കക്കാട്, അക്കിത്തം, K രാഘവൻ, KP ഉമ്മർ, പ്രേംജി, ബാലന്‍.K നായര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു തുടങ്ങിയവരെല്ലാം ആകാശവാണി നിലയംവളരാനും വികാസം കൊള്ളാനും അക്ഷീണം പ്രവർത്തിച്ച പ്രതിഭാധനരായിരുന്നു.75 ആം വാർഷികത്തിൽ മൺമറഞ്ഞ ഇവരെ സ്മരിക്കാതെ നമുക്കു മുന്നോട്ടു പോകാൻ ആവില്ല.. കാലങ്ങൾക്ക് ഇപ്പുറം FM സ്റ്റേഷനുകളുടെ അതി പ്രസരം കടന്നു വന്നപ്പോൾ.. കോഴിക്കോട് നിലയത്തിനും ഒരു FM ഉണ്ടായി. പിന്നീട് മഞ്ചേരിയിലും ഇന്ന് മൊബൈൽ ഫോണിലും വാഹനങ്ങളിലും FM പ്രോഗ്രാം ആസ്വദിച്ചു കൊണ്ട് പോകുന്ന തലമുറക്ക് ഒരു പക്ഷെ, AM നിലയങ്ങൾ ഉണ്ടാകാനും അവയൊക്കെ നില നിർത്താനും നമ്മുടെ പൂർവ്വ തലമുറയെടുത്ത Effort, കഷ്ടപ്പാട് അത് ഒരിക്കലും വിസ്മരികാത്തിരിക്കാൻ വയ്യ.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി




