ലഹരിയെ തടുക്കാൻ കായിക സംസ്കാരം വളർത്തിയെടുക്കണം ഹുസൈൻ തട്ടത്താഴത്ത്
ഞാങ്ങാട്ടിരി, സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്ക് എതിരെ സമൂഹത്തിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക ഒന്ന് മാത്രമാണ് പ്രതിവിധിയെന്ന് മദ്യ വർജ്ജന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റും പ്രസാധകനും എഴുത്തുകാരനുമായ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു, പൊതു സമൂഹവും അതിന് കഴിയുന്ന പ്രോത്സാഹനം നൽകാൻ തയ്യാർ ആവണം എന്നും കളി സ്ഥലങ്ങൾ പണ്ടത്തെ പോലെ ഇന്ന് ലഭ്യമല്ലയെന്നും അതിന് നല്ല രീതിയിലുള്ള മാറ്റം വേണമെന്നും ഹുസൈൻ തട്ടത്താഴത്ത് ആവശ്യപ്പെട്ടു, ഞാങ്ങാട്ടിരി എ യു പി സ്കൂൾ സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പിൽ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം,
എം പി ശിവശങ്കരൻ മാസ്റ്റർ, എം താഹിർ മാസ്റ്റർ, പി ഷിഹാബ്, മിഥുൻ മാസ്റ്റർ, ബിന്ദു ടീച്ചർ, സ്മിത ടീച്ചർ എന്നിവരും ഫുട്ബോൾ കോച്ച് മാരായ അനീസ് പെരിങ്ങോട്, ഷഹബിൻ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
കുട്ടികൾക്ക് കളിക്കാൻ സ്വന്തം സ്ഥലത്ത് ക്രിക്കറ്റ്, വോളിബോൾ, ഫുഡ്‌ബോൾ മൈതാനങ്ങൾ സ്വന്തം നിലക്ക് ശ്രീ ഹുസൈൻ തട്ടത്താഴത്ത് പണി കഴിപ്പിച്ചു കൊടുത്തിട്ടുണ്ട്..




