February 5, 2026

നുസൂഖ് പോർട്ടല്‍ അടച്ചു; സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല; വിനയായത്, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച

  • May 12, 2025
  • 1 min read
നുസൂഖ് പോർട്ടല്‍ അടച്ചു; സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല; വിനയായത്, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സ്വകാര്യ ക്വാട്ടയിൽ അപേക്ഷിച്ച 42,000 പേർക്ക് നിരാശയുടെ വാർത്ത. നടപടിക്രമങ്ങൾ പൂർത്തിയായതോടെ നുസൂഖ് പോർട്ടൽ അടച്ചതിനാൽ ഇവർക്ക് ഇത്തവണ ഹജ്ജിന് പോകാൻ സാധിക്കില്ല. ആകെയുള്ള 52,000 സ്വകാര്യ ക്വാട്ടയിൽ 10,000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്.* *അവസാനം വരെ പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഇത് വലിയ തിരിച്ചടിയായി. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമായത്.**ഏജൻസികൾ അടച്ച പണം ഐബാൻ അക്കൗണ്ടിൽ ആയതിനാൽ തിരികെ നൽകാൻ സാധിച്ചേക്കില്ല. പണം തിരിച്ചുകൊടുക്കുന്ന കാര്യത്തിലും അടുത്ത വർഷം അവസരം നൽകുന്ന കാര്യത്തിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം നിർണായകമാകും.* *അതേസമയം, കേരളത്തിൽ നിന്നുള്ള ഹജ്ജ് അപേക്ഷകർക്ക് സന്തോഷവാർത്തയുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 3756 വരെയുള്ള അപേക്ഷകർക്ക് ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13-നകം മുഴുവൻ തുകയും അടയ്ക്കണം.* *തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടവർ അപേക്ഷാ ഫോം, അനുബന്ധ രേഖകൾ, ഒറിജിനൽ പാസ്പോർട്ട്, പണമടച്ച രേഖ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ എത്രയും പെട്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് (https://hajcommittee.gov.in) സന്ദർശിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയോ ചെയ്യാം. 0483-2710717.

റിപ്പോർട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *