പാലക്കാട് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു.
പാലക്കാട് :ഞാങ്ങാട്ടിരി യു. പി. സ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും സമഗ്രമായ കായിക മികവും ലക്ഷ്യമാക്കി കൊണ്ട് UP വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ധ്യാപകരും പി.ടി.എ യും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണകുമാർ മാസ്റ്റർ നിർവഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് CV. സുധീർ കുമാർ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ. കൃഷ്ണൻ, ടി.കെ. രവീന്ദ്രൻ, അനീസ് മാട്ടായ ടി.കെ.വാണി, ഭാവന, ധന്യ. ജുവൈരിയ എന്നിവർ സംസാരിച്ചു. സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ പി.അനിൽകുമാർ, ബീന, ഗീത എന്നിവർ നൽകിയ ക്യാമ്പിനാവശ്യമായ ഫുട്ബോളുകൾ, ഗോൾ പോസ്റ്റുകൾ തുടങ്ങിയ കായിക ഉപകരണങ്ങൾ ചടങ്ങിൽ വെച്ച് സ്വീകരിച്ചു. എഴുപതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
Rറിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്




