February 6, 2026

പാകിസ്ഥാനിൽ വീണ്ടും ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

  • May 10, 2025
  • 1 min read
പാകിസ്ഥാനിൽ വീണ്ടും ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

കറാച്ചി: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് പാകിസ്ഥാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഇന്ന് പുലര്‍ച്ചെ 1.44 ന് പാകിസ്ഥാനിൽ മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *