March 14, 2026

ആലപ്പുഴ, പത്തനംതിട്ട കൊല്ലം ആദിക്കാട്ടുകുളങ്ങരമേട്ടുംപുറം മഖാമിൽഉറൂസിന് തുടക്കം

  • May 8, 2025
  • 0 min read

.ചാരുംമൂട് :ആദിക്കാട്ടുകുളങ്ങര, ഹിദായത്തുൽ ഇസ്ലാം സമാജം, മുസ്ലീം ജമാഅത്ത് മേട്ടുംപുറം മഖാം ഉറൂസ് 8, 9, 10, 11 തീയതികളിൽ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രാവിലെ 7 ന് മഖാം സിയാറത്ത്, 7:30 ന് കൊടിയെടുപ്പ്, ദിഖ്ർ സ്വലാത്ത് ജാഥ, തുടർന്ന് കൊടിയേറ്റ്. ജമാഅത്ത് പ്രസിഡൻറ് സജീവ് പൈനുംമൂട്ടിൽ കൊടിയേറ്റ് നിർവ്വഹിക്കും.തുടർന്ന് സിയാറത്ത് നേർച്ചകൾ അർപ്പിക്കൽ എന്നിവയും നടക്കും.രാത്രി 8.30 മുതൽ അർ ശുദ്ധീൻ ജലാലിയുടെ നേതൃത്വത്തിൽ മതപ്രഭാഷണം, 10 മുതൽ ജമാഅത്തിലെ ഉസ്താദുമാരുടെ നേതൃത്വത്തിൽ ഖുത്തുബിയത്ത് റാത്തീബ്.നാളെ(9ന്) രാവിലെ 8 മുതൽ മഖാം സിയാറത്തും, നേർച്ചകൾ അർപ്പിക്കൽ,രാത്രി 9 മുതൽ ജമാഅത്തിലെ ഉസ്താദുമാരുടെ നേതൃത്വത്തിൽ മജ് ലിസ് നൂർ നടക്കും.10ന് രാത്രി 9 മുതൽ പഴകുളം നൂറുൽ ഹുദാ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹമീദ് അൻവരിയുടെ നേതൃത്വത്തിൽ മതപ്രഭാഷണം,11ന് രാവിലെ 10 മുതൽ ഖാദിരിയ്യ ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അൽ ഹാഫിസ് അഫ്സൽ മന്നാനിയുടെ നേതൃത്വത്തിൽ ഖത്തമുൽ ഖുർആൻ നടക്കും.11:30 മുതൽ അസിസ്റ്റൻറ് ഇമാം അർ ശുദ്ധീൻ ജലാലിയുടെ നേതൃത്വത്തിൽ ഖത്തംദു: ആ നടക്കും.തുടർന്ന് ചരിത്ര പ്രസിദ്ധമായ അന്നദാനം നടക്കും.രാത്രി 8.30 മുതൽ അഹമ്മദ് കബീർ ബാഖവിയുടെ നേതൃത്വത്തിൽ മതപ്രഭാഷണം നടക്കും. 10 മുതൽ അസയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ യമാനി അൽ ഹൈദറൂസിയുടെ നേതൃത്വത്തിൽ ദു:ആ മജ് ലിസ് നടക്കും.ജമാഅത്ത് പ്രസിഡൻ്റ് സജീവ് പൈനും മൂട്ടിൽ, സെക്രട്ടറി ആർ.മുഹമ്മദ് റഫീഖ്, , വൈസ് പ്രസിഡൻ്റ് ഷറഫ് അലികബെത്ത്, ജോയിൻ്റ് സെക്രട്ടറി ജെ.ഷെരീഫ്, കമ്മിറ്റിയംഗം എ.ബൈജു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *