February 5, 2026

ഇന്നും സ്വർണ വിലയിൽ വർധന

  • May 7, 2025
  • 1 min read
ഇന്നും സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഈ മാസം തുടക്കത്തിലെ തുടർച്ചയായ ഇടിവിനൊടുവിൽ ഇന്നലെ മുതലാണ് സ്വർണം വീണ്ടും ഉയർച്ചയുടെ സൂചനകൾ നല്കിയത്. ഇന്നലെ പവന് 2,000 രൂപ കൂടിയപ്പോൾ ഇന്നത്തെ വർധന 400 രൂപ. ഗ്രാമിന് 50 രൂപയാണ് ഇന്ന് വർധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,455 രൂപയാണ്. വെള്ളിവില 108 രൂപയും. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം വരുംദിവസങ്ങളിൽ കൂടുതൽ സംഘർഷത്തിലേക്ക് പോയാൽ സ്വർണവില വീണ്ടും കുതിക്കും. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷം നടന്നപ്പോൾ സ്വർണവില വൻതോതിൽ ഉയർന്നിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സ്വർണത്തിൽ പെട്ടെന്ന് പ്രതിഫലിക്കും.

റിപ്പോർട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *