March 14, 2026

ചുനക്കരയിൽ കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി.

  • May 6, 2025
  • 1 min read

ചാരുംമൂട് : കൊല്ലം – തേനി ദേശീയപാതയിൽ ചുനക്കര ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി. ചുനക്കര ഭാഗത്ത് നിന്ന് വന്ന അടൂർ സ്വദേശി സണ്ണി ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ചുനക്കര പത്തിശേരിൽ അനസ് റഹ്മാന്റെ വീടിനു മുന്നിലേക്ക് ഇടിച്ചു കയറിയത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെ ആയിരുന്നു അപകടം..അപകടത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് അനസിൻ്റെ സഹോദരി ഇവിടെ നിൽപ്പുണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.വീടിൻ്റെ മതിലും മുന്നിലെ ഷീറ്റും തകർന്നു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.അപകടത്തെ തുടർന്ന് എത്തിയ സമീപവാസികളാണ് കാറിൽ ഉണ്ടായിരുന്ന ഡ്രൈവറെ പുറത്ത് എത്തിച്ചത്.നൂറനാട് പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *