March 23, 2026

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ലൈൻമാൻ മരിച്ചു.

  • May 5, 2025
  • 1 min read

കരുനാഗപ്പള്ളി : ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ലൈൻമാൻ മരിച്ചു. കരുനാഗപ്പള്ളി നോർത്ത് സെഷനിലെ ലൈൻമാൻ, ആദിനാട് സൗത്ത് കാട്ടിൽകടവ് കൃഷ്ണായനത്തിൽ അനിലാൽ (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 26-ന് കൊച്ചാലുംമൂടിനു സമീപം വച്ചായിരുന്നു അപകടം. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.ഭാര്യ : രജിത. മക്കൾ : ഗൗരി, ഗായത്രി (ഇരുവരും ബിഎസ് സി നെഴ്‌സിങ് വിദ്യാർഥികളാണ്).

Leave a Reply

Your email address will not be published. Required fields are marked *