April 3, 2026

ഹജ്ജ്; ഈ വർഷത്തെ ആദ്യ ഇന്ത്യൻ സംഘം ഇന്ന് പുറപ്പെടും; കരിപ്പൂരിൽ നിന്ന് മെയ് 10 മുതൽ, 31 വിമാനങ്ങളിലായി 5361 തീർഥാടകർ.

  • April 29, 2025
  • 1 min read

ഈ വർഷത്തെ ഹജ്ജിനായി ആദ്യ സംഘം തീർഥാടകർ ഇന്ന് പുറപ്പെടും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യമെത്തുക. ഇന്ത്യൻ സംഘം സൗദി സമയം നാളെ പുലർച്ചെ 5:50ന് മദീനയിലെത്തും. ഹൈദരാബാദിൽ നിന്നുള്ള 289 തീർഥാടകരായിരിക്കും ഈ സംഘത്തിലുണ്ടാവുക. ഹജ്ജ് ഉംറ മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യൻ ഹജ്ജ് മിഷനും ചേർന്ന് തീർഥാടകരെ സ്വീകരിക്കും. പുലർച്ചെ 5:55ന് ലക്‌നൗവിൽ നിന്നും, വൈകിട്ട് 7:30ന് മുംബൈയിൽ നിന്നുമുള്ള തീർഥാടകരും നാളെ എത്തും.**അതേസമയം, കരിപ്പൂർ വിമാനത്താവളംവഴി ഈ വർഷം 31 വിമാനങ്ങളിലായി 5361 തീർഥാടകർ ഹജ്ജിന് പുറപ്പെടും.**ആദ്യവിമാനം മേയ് പത്തിന് പുലർച്ചെ 1.10-നാണ്. മേയ് 22-നാണ് അവസാന വിമാനം.**ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും വിലയിരുത്താനായി വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം നടന്നു. കസ്റ്റംസ്, എയർലൈൻസ്, സിഐഎസ്എഫ്, എമിഗ്രേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.**വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നതുവരെ തീർഥാടകരുടെ താത്കാലികവിശ്രമത്തിന് പ്രത്യേക ഇരിപ്പിടം സജ്ജമാക്കും

റിപ്പോർട്ട് എച്ച് ആർ സലിം

Leave a Reply

Your email address will not be published. Required fields are marked *