May 15, 2026

വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവം; രണ്ട് പേർ കൂടി പൊലീസ് പിടിയിൽ

  • April 29, 2025
  • 1 min read

മലപ്പുറം: വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി പൊലീസിൻ്റെ പിടിയിൽ.
മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ബേപ്പൂർ സ്വദേശി മുഹമ്മദ് സനിൽ, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിലൂടെയാണ് ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട് കൂടുതൽ പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ, ഗോവയിൽ നിന്ന് മടങ്ങി വരികയായിരുന്ന മുഹമ്മദ് സനിലിനു വേണ്ടി പൊലീസ് വല വിരിച്ചിരുന്നു. പിടിയിലായ നാഫിദിൻ്റെ പേരിൽ വേങ്ങര സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.

കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ജയിലിൽ കഴിയുന്ന കൊണ്ടോട്ടി സ്വദേശി ആഷിഖിൻ്റെ വീട്ടിൽ നിന്നും പൊലീസ് 1665 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 40 പൊതികളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി എത്തിച്ചതായിരുന്നു പിടികൂടിയ എംഡിഎംഎ.

റിപ്പോർട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *