May 16, 2026

മുനമ്പം ഭൂമി കേസ് :ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • April 29, 2025
  • 0 min read
മുനമ്പം ഭൂമി കേസ് :ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തണം എന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നൽകിയ ഹർജിയാണ് അവധിക്കാല ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ മുനമ്പം സ്വദേശി ജോസഫ് ബെന്നി അപേക്ഷ നൽകിയിട്ടുണ്ട്.വഖഫ് ബോർഡിന്റെ അപ്പീലിൽ ആവശ്യമായ രേഖകൾ നൽകാനും അനുമതി തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ ജി ഗിരീഷ്, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. കേസിൽ അന്തിമ ഉത്തരവിറക്കുന്നതിൽ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *