May 15, 2026

പാലക്കാട്‌ ജില്ലയുടെ കിഴക്കൻ മേഖലക്ക് ഒരു മുതൽ കൂട്ട് കേരള മുസ്ലിം കൈരളിക്ക് സമസ്തയുടെ പുതിയ ചുവടുവെപ്പ്.

  • April 28, 2025
  • 1 min read

കുഴൽമന്ദം: സമസ്ത കേരള സുന്നി സംഘടനയുടെ പുതിയ വിദ്യാഭ്യാസ നയം – സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിലിന്റെ (SNEC) പാലക്കാട്‌ ജില്ലയിലെ പ്രഥമ സ്ഥാപനം പ്രമുഖ സമസ്ത പ്രസിഡന്റ്‌ന്റെ ജനാബ് സയ്യിദ് ജിഫ്രി മുതുകോയ തങ്ങളുടെ അഭാവത്തിൽ ബഹു. തങ്ങൾ അവരുടെ ശബ്ദത്തോടെ ബഹു. ജനാബ് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ പാണക്കാട് നാടിന് ഉദ്ഘാടനം ചെയ്തു സമർപ്പിച്ചു.പാലക്കാട്‌ ജില്ലയുടെ കിഴക്കൻ മേഖലക്ക് ഒരു മുതൽ കൂട്ട് കേരള മുസ്ലിം കൈരളിക്ക് സമസ്തയുടെ പുതിയ ചുവടുവെപ്പ്, സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽന്റെ സമഗ്ര വിദ്യാഭ്യാസ നയം പാലക്കാട്‌ നിവാസികൾക്കും, ആയിരങ്ങൾ സന്നിഹിരതായി വേദിയെ നിറച്ചു.ബഹു. സയ്യിദ് അബ്ദുൽ റഹ്മാൻ ജമാലുല്ലൈലി തങ്ങൾ (പ്രസിഡന്റ് സമസ്ത ഇസ്ലാമിക് കൗൺസിൽ – SIC ബുറൈദ കമ്മിറ്റി) അധ്യക്ഷതയിൽ പാലക്കാട്‌ ജില്ല മുസ്ലിം കൈരളിക്ക് വേണ്ടി സംസാരിച്ചു, ബഹു. ഷാഹുൽ ഹമീദ് ഫൈസി (ദാറു റഹ്മ എഡ്യൂക്കേഷൻ സെന്റർ & യതീം ഖാന ജനറൽ സെക്രട്ടറി) സ്വാഗതം പറഞ്ഞു. അനുഗ്രഹീത പ്രഭാഷണം ബഹു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ (ഉപാധ്യക്ഷൻ SYS സംസ്ഥാന കമ്മിറ്റി, ദാറു റഹ്മ എഡ്യൂക്കേഷൻ സെന്റർ & യതീം ഖാന പ്രസിഡന്റ്) നടത്തി. GM സലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ (പ്രിൻസിപ്പൽ ദാറു റഹ്മ) പ്രഭാഷണം നടത്തി. ഇബ്രാഹിം കുട്ടി ഹാജി തിരൂർ, MK നിഷാദ് തിരൂർ, സിദ്ധിക്ക് മുസ്‌ലിയാർ, മുജീബ് പാലാഴി, ഷരീഫ് മാങ്കടവ്, നൗഷാദ് കൊണ്ടോട്ടി, PT ഹംസ ഫൈസി – ജില്ല മുശാവറ അംഗം, ശ്രീ. അനിതാനന്ദൻ (CPIM ഏരിയ സെക്രട്ടറി), ശ്രീ. ഐ സി ബോസ് (പ്രസിഡന്റ് കുഴൽമന്ദം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി), ഖാജഹുസൈൻ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ഷാജഹാൻ (ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി, കുഴൽമന്ദം പഞ്ചായത്ത്‌), കെ സി അബൂബക്കർ ദാരിമി (വർക്കിംഗ്‌ സെക്രട്ടറി, സമസ്ത ജില്ലാ കമ്മിറ്റി), സി മുഹമ്മദലി ഫൈസി (പ്രസിഡന്റ് SKJM ജില്ലാ കമ്മിറ്റി), ടി കെ മുഹമ്മദ്‌ കുട്ടി ഫൈസി (ജനറൽ സെക്രട്ടറി SKJM ജില്ലാ കമ്മിറ്റി), സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് (പ്രസിഡന്റ് SKSSF ജില്ലാ കമ്മിറ്റി), ടി പി അബൂബക്കർ മുസ്‌ലിയാർ (ട്രഷറർ ജംഇയ്യത്തുൽ മുഫത്തിശീൻ സംസ്ഥാന കമ്മിറ്റി), അബ്ദുൽ റഷീദ് കമാലി (ജനറൽ സെക്രട്ടറി SKSSF ജില്ലാ കമ്മിറ്റി), റഹിംഷ ആലംപള്ളം (വർക്കിംഗ്‌ സെക്രട്ടറി SMF ജില്ലാ കമ്മിറ്റി), യൂസഫ് പത്തിരിപ്പാല (വർക്കിംഗ്‌ സെക്രട്ടറി SKSSF ജില്ലാ കമ്മിറ്റി), സി പി അബൂബക്കർ ദാരിമി (അൽ ബദർ ഹജ്ജ് ഗ്രൂപ്പ്‌), ഫൈസൽ ഫൈസി (റെയ്ഞ്ചു സെക്രട്ടറി കോട്ടായി), സൈനുദ്ധീൻ മന്നാനി പാലക്കാട്‌, ഇല്യാസ് ബാഖവി ഹസ്രത്, ഫളുൽറഹ്മാൻ ഹുദവി കീഴത്തൂർ, യൂസുഫ് ഹാജി (റെയ്ഞ്ചു ട്രഷറർ കൂട്ടായി), MT മുനീർ, അബ്ദുൽ റസാഖ്‌ ചരപ്പറമ്പ് എന്നിവർ വേദിയിൽ സന്നിഹിദരായി. ഇ വി ഖാജ ദാരിമി (വർക്കിംഗ്‌ സെക്രട്ടറി ദാറു റഹ്മ) ആമുഖ പ്രഭാഷണം നടത്തുകയും, ടി പി അഹ്മദ് കബീർ അൽ ഹിഷാമി (ദാറു റഹ്മ ജുമാ മസ്ജിദ് ഖത്തീബ്) നന്ദിയും പറഞ്ഞു.

റിപ്പോർട്ട് Hr. സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *