May 15, 2026

തിരുവല്ലയിൽ ആക്സിഡന്റിൽ ടോറസ് ലോറി കത്തിനശിച്ചു

  • April 28, 2025
  • 0 min read

തിരുവല്ല മനയ്ക്ക ചിറയിൽ അപകടത്തിൽപ്പെട്ട ടോറസ് ലോറി കത്തി നശിച്ചു*തിരുവല്ല ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. മനക്കച്ചിറ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേ കാലോടെ ആയിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്. രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു. തീപിടിച്ചതിന് പിന്നാലെ ഡ്രൈവർ ലോറിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. . സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ആക്സിഡന്റിൽ ടോറസ് ലോറി കത്തി നശിച്ചു. തിരുവല്ല ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *