April 3, 2026

തുർക്കിയുടെ സൈനിക വിമാനങ്ങൾ ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്

  • April 28, 2025
  • 1 min read

പെഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പിന്തുണ അറിയിച്ചതിന് പിന്നാലെ തുർക്കിയുടെ സൈനിക വിമാനങ്ങൾ ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകൾ, ആയുധങ്ങൾ, ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ അടക്കമുള്ളവ വിമാനത്തിൽ എത്തിച്ചെന്നും റിപ്പോർട്ടുകളുണ്ട്.പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ളത് കറാച്ചിയിലാണ്. ഇവിടേയ്ക്കാണ് തുർക്കിയുടെ വിമാനം പറന്നിറങ്ങിയത്. പാകിസ്ഥാനും തുർക്കിയും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്. തുർക്കിയുടെ ബെയ്‌റാക്തർ ഡ്രോണുകൾ പാകിസ്ഥാൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ബെയ്‌റാക്തറിന് പുറമെ തുർക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാൻ വാങ്ങിയെന്നാണ് സംശയം.ഇതിന് പുറമെ പാകിസ്താന് ചൈന ദീർഘദൂര മിസൈലുകൾ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *